Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 448 പേർ, രോഗബാധിതർ 13000 കടന്നു

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 448 പേർ, രോഗബാധിതർ 13000 കടന്നു
, വെള്ളി, 17 ഏപ്രില്‍ 2020 (08:31 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 448 ആയി. 13,430 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 1515 പേർ രോഗം ഭേതമായി ആശുപത്രികൾ വിട്ടു. തുടർച്ചയയ രണ്ടാം ദിവസവിസവും മഹാരാഷ്ട്രയിൽ പുതുതായി കൊവിഡ് ബാധ സ്ഥിരീകരിയ്ക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്. 3202 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 
 
കഴിഞ്ഞ ദിവസം 284 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗ ബധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മാത്രം 194 പേർ രോഗ ബാധയെ തുടർന്ന് മരിച്ചു. 438 തീവ്ര ബാധിത മേഖലകളാണ് മുംബൈയിൽ മാത്രമുള്ളത് എന്നതാണ് ആശങ്കയ്ക്ക് വഴിവക്കുന്നത്. 1578 പേർക്ക് ഡൽഹിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ 38 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 1242 ആയി. മധ്യപ്രദേശിൽ 1120 പേർക്കും, ഗുജറാത്തിൽ 871 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിസന്ധി മറികടക്കാൻ നിയന്ത്രണങ്ങൾ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമബത്ത മരവിപ്പിച്ചു, പ്രത്യേക അലവൻസുകളും നൽകില്ല