Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാലറി ചലഞ്ച്: സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളം പിടിക്കില്ല

Pinarayi Vijayan
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നല്‍കാത്തവര്‍ക്കും പി.എഫ് ലോണിന് അപേക്ഷ നല്‍കാന്‍ നിലവില്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.
 
 
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മതപത്രം നല്‍കാത്ത ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി വിവാഹസർട്ടിഫിക്കറ്റിലും പേര് തിരുത്താം, ഉത്തരവിറക്കുമെന്ന് മന്ത്രി