കോൺസലേറ്റിന്റെ വ്യാജ സീൽ ഉണ്ടാക്കാൻ സരിത്ത് സീൽ പ്രിന്റിങ് മെഷീൻ വാങ്ങി, ലാപ്‌ടോപ്പിൽ ലെറ്റർപാടും ഒരുക്കിവച്ചു

Webdunia
വെള്ളി, 24 ജൂലൈ 2020 (08:36 IST)
തിരുവനന്തപുരം: സ്വര്‍ണക്കടത്തിനായി യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ സീലുണ്ടാക്കാന്‍  സരിത് സീല്‍ നിര്‍മിക്കുന്ന യന്ത്രം വാങ്ങിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നെടുമങ്ങാട് പ്രിന്റിങ് സ്ഥാപനം നടത്തുന്നെന്ന വ്യാജേനയാണ് സീല്‍ പ്രിന്റിങ് മെഷീന്‍ വാങ്ങിയതെന്ന് തിരുവനന്തപുരത്തെ കടയുടമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
 
കോണ്‍സുലേറ്റിന്റെ ലെറ്റര്‍ പാഡില്‍ കത്തുകള്‍ പ്രിന്റ് എടുത്തതായി തിരുവല്ലത്തെ കംപ്യൂട്ടര്‍ സ്ഥാപന ഉടമയും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജ സീല്‍ തയാറാക്കി വാങ്ങുന്നത് സംശയമുണ്ടാക്കുമെന്നതിനാലാണ് സീലുകള്‍ നിര്‍മിക്കാനുള്ള മെഷീന്‍ തന്നെ വാങ്ങിയത്. സ്വന്തം ലാപ്ടോപ്പില്‍ കോണ്‍സുലേറ്റ് ലെറ്റര്‍ പാഡും തയാറാക്കി. സെക്രട്ടേറിയേറ്റിന് സമീപത്തെ കടയിലെത്തി സരിത്താണ് വ്യാജരേഖാ നിര്‍മാണത്തിന് തുടക്കമിട്ടത് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

അടുത്ത ലേഖനം
Show comments