Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്മസും കൂടാം, ന്യൂ ഇയറും ആഘോഷിക്കാം, ഇത്തവണ ക്രിസ്മസ് വെക്കേഷനിൽ രണ്ട് നേട്ടം

school

അഭിറാം മനോഹർ

, വ്യാഴം, 11 ഡിസം‌ബര്‍ 2025 (16:56 IST)
ഇത്തവണ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണത്തില്‍ വര്‍ധന. സാധാരണ 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷാ തീയതികളില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണമാണ് അവധികളുടെ എണ്ണം ഉയര്‍ന്നത്.
 
തദ്ദേശ തിരെഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഡിസംബര്‍ 15നാണ് ഇത്തവണ ക്രിസ്മസ് പരീക്ഷകള്‍ ആരംഭിക്കുന്നത്. പരീക്ഷകള്‍ 23ന് അവസാനിച്ച് ഡിസംബര്‍ 24നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഇതോടെ ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ വിദ്യാര്‍ഥികള്‍ക്ക് അവധി ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇത്തവണ തദ്ദേശ തിരെഞ്ഞെടുപ്പ് വന്നതോടെ ഡിസംബറില്‍ പല ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് അവധിയായിരുന്നു. ഇതിന് പുറമെയാണ് വെക്കേഷനില്‍ ഒരു ദിവസം അധികം ലഭിച്ചത്. ജനുവരി 5ന് മാത്രമെ സ്‌കൂള്‍ തുറക്കു എന്നതിനാല്‍ ക്രിസ്മസും ന്യൂ ഇയറും ഇത്തവണ ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍