രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

കോഴിക്കോട് പേരാമ്പ്രയിലെ ഒരു സ്വകാര്യ കോളേജിലാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദിച്ചതായി പരാതി.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഡിസം‌ബര്‍ 2025 (20:32 IST)
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ ഒരു സ്വകാര്യ കോളേജിലാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദിച്ചതായി പരാതി. രണ്ടാം വര്‍ഷ ബികോം ഫിനാന്‍സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാക്കിറിനെയാണ് ആക്രമിച്ചത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാക്കിറിന്റെ വലതു കണ്ണിന് താഴെ അസ്ഥി ഒടിഞ്ഞിട്ടുണ്ടെന്നും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
 
കോളേജ് പാര്‍ക്കിംഗ് ഏരിയയില്‍ സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ആ സമയത്ത് മുഹമ്മദ് ഷാക്കിര്‍ തന്റെ സ്‌കൂട്ടറില്‍ ഒരു പുസ്തകം വയ്ക്കാന്‍ അവിടെയെത്തുകയും  അപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഷാക്കിറിനെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് മുഹമ്മദ് ഷാക്കിര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. 
 
എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments