Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; 70 പേര്‍ക്കെതിരെ കേസെടുത്തു

സംഘര്‍ഷത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.

police

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 ഓഗസ്റ്റ് 2025 (10:51 IST)
തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. 70 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 40 ബിജെപി പ്രവര്‍ത്തകര്‍ക്കും 30 സിപിഎം പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസെടുത്തത്. 
 
അതേസമയം സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു.
 
മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേടും മറികടക്കുകയായിരുന്നു. ഇതിനുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇതിലാണ് സംഘര്‍ഷം ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍