Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗുരുതരമായുള്ള ആരോപണങ്ങള്‍ ആണ്' മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു 'ആണോ' എന്ന പരിഹാസം; രാഹുലിനെ തള്ളാതെ ഷാഫി

രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍ യാത്ര'യില്‍ പങ്കെടുക്കാനാണ് താന്‍ ബിഹാറില്‍ പോയതെന്നും ഒളിച്ചോടിയതല്ലെന്നുമാണ് ഷാഫിയുടെ ആദ്യ പ്രതികരണം

Shafi Parambil, Rahul Mamkootathil, Shafi Parambil Supports Rahul Mamkootathil, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍

രേണുക വേണു

Kochi , ശനി, 23 ഓഗസ്റ്റ് 2025 (10:39 IST)
Shafi Parambil and Rahul Mamkootathil

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തള്ളാതെ സുഹൃത്തും എംപിയുമായ ഷാഫി പറമ്പില്‍. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ഷാഫി ആദ്യമായി പ്രതികരണം നടത്തുന്നത്. എന്നാല്‍ രാഹുലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെ പരിഹസിക്കുന്ന തരത്തിലായിരുന്നു ഷാഫിയുടെ പ്രതികരണം. 
 
രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍ യാത്ര'യില്‍ പങ്കെടുക്കാനാണ് താന്‍ ബിഹാറില്‍ പോയതെന്നും ഒളിച്ചോടിയതല്ലെന്നുമാണ് ഷാഫിയുടെ ആദ്യ പ്രതികരണം. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് വന്നിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ 'ആണോ' എന്ന പരിഹാസ ചോദ്യമായിരുന്നു ഷാഫിയുടെ മറുപടി. ഷാഫി പറമ്പില്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 
 
ഷാഫിയുടെ നിര്‍ബന്ധത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫിയോടു വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ കെപിസിസി ആവശ്യപ്പെടുകയായിരുന്നു. വടകരയില്‍ മത്സരിക്കണമെങ്കില്‍ പാലക്കാട് സീറ്റ് തനിക്കു ഇഷ്ടമുള്ളയാള്‍ക്ക് നല്‍കണമെന്ന് ഷാഫി കെപിസിസിക്ക് മുന്നില്‍ ഡിമാന്‍ഡ് വയ്ക്കുകയായിരുന്നു. അതിനാല്‍ രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ഷാഫി പറമ്പില്‍ കൂടിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം വന്നാൽ ബെവ്കോയ്ക്ക് മാത്രമല്ല, ജീവനക്കാർക്കും കോളാണ്, ഇത്തവണ ഓണം ബോണസ് ഒരു ലക്ഷം!