ഷാരോണ്‍ ബ്ലാക്‌മെയില്‍ ചെയ്തു; ഗ്രീഷ്മ ഷാരോണിനെ പ്രണയിച്ചത് ആത്മാര്‍ത്ഥമായിട്ടാണെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജനുവരി 2025 (16:10 IST)
ഗ്രീഷ്മ ഷാരോണിനെ പ്രണയിച്ചത് ആത്മാര്‍ത്ഥമായിട്ടാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നല്ല ബന്ധം ഉണ്ടായിരുന്നപ്പോള്‍ കൈവശപ്പെടുത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും പിന്നാലെ ബന്ധം മോശമായപ്പോള്‍ ഗ്രീഷ്മ പിന്മാറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ഷാരോണ്‍ പിന്നാലെ വന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദം ഉയര്‍ത്തി. 
 
അതേസമയം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ ഒരു കത്താണ് നല്‍കിയത്. തനിക്ക് 24വയസുമാത്രമാണ് പ്രായമെന്നും പഠിക്കണമെന്നും ബിരുദാനന്തര ബിരുദം ഡിസ്റ്റിങ്ഷനോടെ പാസായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. രക്ഷിതാക്കള്‍ക്ക് ഏക മകളാണെന്നും അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കേസില്‍ തിങ്കളാഴ്ചയാണ് കോടതി ശിക്ഷ വിധിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപി സമയം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല: കെജിഎംഒഎ

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ഇതാണ്

മമ്മൂട്ടിയോടു മാപ്പ് ചോദിച്ച് പിണറായി വിജയൻ

ഐറിസ് ദേനയിലെ 22 നാവികര്‍ ആശുപത്രി വിട്ടു; 10 പേര്‍ ഇപ്പോഴും ചികിത്സയില്‍

'കണ്ണൂരിൽ ഞാൻ തന്നെ'; പാർട്ടിക്കു വഴങ്ങാതെ സുധാകരൻ, നേതൃത്വത്തിനു അതൃപ്തി

അടുത്ത ലേഖനം
Show comments