Publish Date: Wed, 06 Oct 2021 (18:26 IST)
Updated Date: Wed, 06 Oct 2021 (18:28 IST)
ശിക്ഷ വിധിവരാനിരിക്കെ കാടാമ്പുഴ ഇരട്ടക്കൊലപാതക കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഗര്‍ഭിണിയായ യുവതിയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ഷെരീഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടിതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 26കാരിയായ യുവതിയേയും ഏഴുവയസുകാരനേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഇവര്‍ ഗര്‍ഭിണിയാകുകയും ചെയ്തു. ബന്ധം പുറത്തറിയാതിരിക്കാനാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്ത് ഞെരിച്ചു കൊല്ലുമ്പോള്‍ യുവതി പകുതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.