Webdunia - Bharat's app for daily news and videos

Install App

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഏപ്രില്‍ 2025 (13:55 IST)
നടി വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്കം സമിതി ജനറല്‍ബോഡിക്ക് ശുപാര്‍ശ ചെയ്യുമെന്നും താരസംഘടനയായ അമ്മ അറിയിച്ചു. അതേസമയം ഷൈന്‍ എതിരായ ലഹരി ആരോപണത്തില്‍ നടി വിന്‍സി അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കില്ല. വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് സമീപിച്ചെങ്കിലും താല്‍പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.
 
അതേസമയം ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു. ഷൈന്‍ ടോം ചാക്കോ താമസിച്ച കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും എസിപി പറഞ്ഞു. ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ലഹരി വിതരണക്കാരനായ ഒരാളെ തേടിയായിരുന്നു പോലീസ് ഷൈന്‍ തങ്ങിയ ഹോട്ടലില്‍ എത്തിയത്.
 
ഇയാള്‍ ഷൈനിന്റെ മുറിയിലുണ്ടെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ഹോട്ടലില്‍ ഇയാളെ കണ്ടെത്താനായില്ല. ഷൈന്‍ മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിനു ശേഷമാണ്. പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. അതേസമയം പകല്‍ ഷൈനിന്റെ മുറിയില്‍ എത്തിയ രണ്ട് യുവതികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ലഹരി ഇടപാടുമായി യുവതികള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

അടുത്ത ലേഖനം
Show comments