മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്ക്കും സുധാകരനും വക്കീല്‍ നോട്ടീസ്
മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്ക്കും സുധാകരനും വക്കീല്‍ നോട്ടീസ്
Publish Date: Mon, 26 Feb 2018 (16:37 IST)
Updated Date: Mon, 26 Feb 2018 (16:47 IST)
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എന്നിവര്‍ക്ക് ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു.
ശുഹൈബ് വധത്തില്‍ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് ചെന്നിത്തലയും സുധാകരനും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മനോജ് ഇരുവര്‍ക്കുമെതിരെ നോട്ടീസ് അയച്ചത്. ആരോപണം തനിക്കു മാനനഷ്ടമുണ്ടാക്കിയെന്നാണ് മനോജ് വ്യക്തമാക്കുന്നത്.
ശുഹൈബിനെ കൊന്നത് മനോജാണെന്നും കൊലപാതകത്തിന്റെ രീതി അതാണ് സൂചിപ്പിക്കുന്നതെന്നുമാണ് സുധാകരന് ആരോപിച്ചത്. ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടിപി കേസിലെ പ്രതികൾ പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നുവെന്നും ഇവർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്നുമാണ് ചെന്നിത്തല ആരോപിച്ചത്.