കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം
						
		
						
				
കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം.
			
		          
	  
	
		
										
								
																	
	കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം. കണ്ണൂര്‍ കുന്നോത്ത് പറമ്പ് മേഖലാസമ്മേളനത്തില്‍ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്. 2024 ഏപ്രില്‍ അഞ്ചിനായിരുന്നു പാനൂര്‍ മൂളിത്തോട് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി ഷെറിന്‍ കൊല്ലപ്പെട്ടത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. സിപിഎം ഷെറിനെ ഉള്‍പ്പെടെ തള്ളി പറഞ്ഞിരുന്നു. വീടിന്റെ ടെറസിന് മുകളില്‍ വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെറിന്റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഇത് വിവാദമായപ്പോള്‍ മരണവീട്ടില്‍ പോയതാണെന്ന് സിപിഎം പറഞ്ഞിരുന്നു. മുന്‍പും ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷിയാക്കിയിട്ടുണ്ട്.
 
									
										
								
																	
	 
	പാനൂര്‍ ചെറ്റകണ്ടിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ട് പ്രവര്‍ത്തകര്‍ക്ക് സിപിഎം കഴിഞ്ഞവര്‍ഷം സ്മാരകം പണിതിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയായിരുന്നു ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ എംവി ഗോവിന്ദന്‍ പിന്മാറി. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.