ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പോലീസ് കോഡിനേറ്റര്‍
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പോലീസ് കോഡിനേറ്റര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. ഒരു മിനിറ്റില്‍ 18ാംപടി കയറുന്ന തീര്‍ത്ഥാടകരുടെ എണ്ണം 85 ആക്കി ഉയര്‍ത്തും. ഇതിനായി പരിചയസമ്പന്നരായ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും.
നിലയ്ക്കലിലെ പാര്‍ക്കിംഗ് സംവിധാനം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്ക്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നു. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.
ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് വീട്ടിലെ പരിശോധന പൂര്‍ത്തിയായത്. 12 മണിക്കൂറാണ് പരിശോധന നടത്തിയത്.