കൊച്ചി: കൊന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയെന്ന് വീട്ടുടമ ജോർജ് സമ്മതിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.
ലൈംഗിക തൊഴിലാളിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരെ പ്രതി എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണ്. അർദ്ധരാത്രിയോടെയായിരിക്കാം കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. പുലർച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന് ജോർജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാൻ വേണ്ടിയാണ് എന്നുമാണ് ജോർജ് പറഞ്ഞത്.
ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോർജ് തളർന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേന പ്രവർത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ ഭൂവുടമയായ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.