തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

എ കെ ജെ അയ്യർ
ഞായര്‍, 11 മെയ് 2025 (13:52 IST)
തിരുവനന്തപുരം: തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചു വേളി) നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ വരെ നീട്ടിയതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്കളില്‍ രാത്രി 10 ന് പുറപ്പെടുന്ന ട്രെയിന്‍ നം.065555 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരു.നോര്‍ത്തിലെത്തും.
 
ഇതിനൊപ്പം ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെടുന്ന മടക്കയാത്രാ സര്‍വീസ് Kട്രെയിന്‍ നം.06556) തിങ്കളാഴ്ച രാവിലെ 7.30 ന് ബംഗളൂരുവില്ലെത്തും. ഈ പ്രത്യേക ട്രെയിനില്‍ രണ്ട് സെക്കന്‍ഡ് എ.സി കോച്ചുകളും 16 തേഡ് എ.സി കോച്ചുകളുമാണുള്ളത്. വര്‍ക്കല,  കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് കേരളത്തിലുള്ള സ്റ്റോപ്പുകള്‍ .
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments