Webdunia - Bharat's app for daily news and videos

Install App

മുലയെ ബ്രസ്റ്റ് എന്ന് പറയാതെ മുലയെന്ന് തന്നെ പറഞ്ഞ് തുടങ്ങിയല്ലോ- ഗൃഹലക്ഷ്മിക്ക് സപ്പോർട്ടുമായി ശാരദക്കുട്ടി

വിശപ്പറിയാത്ത കുഞ്ഞാണത്, വയറു നിറഞ്ഞ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞ്: ശാരദക്കുട്ടി

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (10:15 IST)
വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
ചരിത്രത്തിൽ എഴുതപ്പെടാവുന്ന കാര്യമാണെന്നാണ് നടി ലിസി പറഞ്ഞത്. ആ കുഞ്ഞിനെ വിഡ്ഢി ആക്കിയെന്നായിരുന്നു നടി ഷീലു എബ്രഹാമിന്റെ അഭിപ്രായം. എന്നാൽ, ഗൃഹലക്ഷ്മിക്കും അതിൽ അഭിനയിച്ച മോഡൽ ജിലുവിനും പൂർണ പിന്തുണയാണ് എഴുത്തുകാരി ശാരദക്കുട്ടി നൽകുന്നത്. 
 
ശാരദക്കുട്ടിയുടെ വാക്കുകൾ:
 
പണ്ടൊരധ്യാപിക മലയാളം ക്ലാസിൽ അധ്യാത്മ രാമായണത്തിലെ കൈകേയിയുടെ കോപാലയ പ്രവേശഭാഗം പഠിപ്പിക്കുകയാണ്. "കണ്ണുനീരാലേ മുഖവും മുലകളും നന്നായ് നനച്ചു കരഞ്ഞു കരഞ്ഞുടൻ" എന്ന ഭാഗം വന്നപ്പോൾ ആയിടെ പ്രസവം കഴിഞ്ഞു വന്ന അവർക്ക് വല്ലാത്തൊസ്വസ്ഥത. വേറൊന്നുമല്ല, മുല എന്നു പറയാൻ മടി - നാണം. വല്ലാത്തൊരു കുണുക്കത്തോടെ അവർ കണ്ണുനീരാലേ മുഖവും .. മുഖവും.... ഉം ഉം..ശരീരവും എന്നാക്കി തിരുത്തി. കൊങ്ക, സ്തനം, പയോധരം എന്നൊക്കെയുള്ള വാക്കുകളാലാണ് ഈ മനോഹരാവയവത്തെ മണിപ്രവാള മഹാശയനായ ചെറുശേരി പോലും വർണ്ണിക്കുന്നത്. എഴുത്തഛന്റെ ഈ മുലപ്രയോഗം അതിനാൽ രസകരമായിത്തോന്നി.
 
"മൊലപ്പാലൊണ്ടോ ഇത്തിരി കണ്ണിലൊഴിക്കാനാ" എന്നു പറഞ്ഞ് പ്രസവിച്ച സ്ത്രീകളുള്ള വീട്ടിലേക്ക് ഗ്ലാസുമായി കടന്നു വന്നിരുന്ന നാട്ടിൻ പുറത്തെ സ്ത്രീകൾക്ക് സംസ്കാര സമ്പന്നതയുടെ ഇത്തരം അസ്ക്യതകളില്ലായിരുന്നു.
 
മുലയൂട്ടലിനോട് ചേർത്തല്ലാതെ ഈ പദം ആരോഗ്യകരമായ രീതിയിൽ ഉപയോഗിച്ചു കണ്ടിട്ടില്ല. മുലക്കരമെന്നൊക്കെ സാധാരണക്കാർക്ക് പറയേണ്ട സാഹചര്യങ്ങൾ കുറവായിരുന്നുവല്ലോ. ബ്രസ്റ്റ് നല്ലൊരു അന്തസ്സു കൂടിയ വാക്കു തന്നെ. മുല ലജ്ജാവഹം.
 
കഴിഞ്ഞ രണ്ടു ദിവസമായി ഒരു തരം മടിയും ഇൻഹിബിഷനും കൂടാതെ ആൺ പെൺ കുഞ്ഞുകുട്ടികളടക്കം മുല മുല മുല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. നിപ്പിൾ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു. ഭാഷാപരമായ, ശരീരപരമായ ഒരു പ്രതിസന്ധിയെ മറികടക്കാൻ കൂടിയാണ് ഗൃഹലക്ഷ്മിയുടെ കവർ ചിത്ര വിവാദം ഇടയാക്കിയത്. പറഞ്ഞു പറഞ്ഞു നാണം തീരട്ടെ. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ. വീട്ടുകാരെല്ലാമെതിർത്തിട്ടും ജിലു നമുക്കാർക്കുമില്ലാത്ത ധൈര്യമാണ് കാണിച്ചത്. ഇത് ശരീര വിപ്ലവത്തിന്റെ മറ്റൊരു ഘട്ടമാണ്.
 
അതൊരശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. ഏറ്റവും ചന്തമുള്ള പെണ്ണവയവമാണ്. ആധിപത്യ ധാർഷ്ട്യങ്ങൾ ചതച്ചു ഞെരിച്ചു കളഞ്ഞ വടുക്കൾ നിറഞ്ഞ ക്ഷതമേറ്റ മുലകൾ തുറന്നു കാട്ടിക്കൊണ്ട്" ഇതാ ഇതാണ് നീ കാണിക്കേണ്ട മുലകൾ' എന്ന് മുലകളെ ക്ഷോഭിപ്പിക്കാനറിയാത്ത നടിയോട് സാറാ ജോസഫിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിനുമുണ്ടൊരു രാഷ്ട്രീയം. തായ് കുലത്തിൽ പറയുന്നതുപോലെ അവ പാൽ വേരുകൾ കൂടിയാണ്. എന്നാൽ അതു മാത്രവുമല്ല.
 
ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ ഉപകരണം. അവൾക്ക് തലയെടുപ്പോടെ സമ്മതം എന്നു പറയാമെങ്കിൽ ബാക്കിയുള്ളവർക്ക് അതിലൊരു കാര്യവുമില്ല. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന മതാചാരങ്ങളോടും വിദ്യാഭ്യാസ പദ്ധതികളോടും ഇല്ലാത്ത ചൊരുക്കൊന്നും ഈ പരസ്യത്തിലെ കുഞ്ഞിനോടാവശ്യമില്ല താനും. കാരണം അതു വിശപ്പറിയാത്ത കുഞ്ഞാണെന്ന് കണ്ടാലറിയാം. വയറു നിറഞ്ഞ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞാണ്. അതൊരു പരസ്യചിത്രമാണ്. അതു മാത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments