Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീറാം മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ; ആന്തരികക്ഷതമെന്ന് വിവരം - ഒളിച്ചുകളി തുടര്‍ന്ന് പൊലീസ്

ശ്രീറാം മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ; ആന്തരികക്ഷതമെന്ന് വിവരം - ഒളിച്ചുകളി തുടര്‍ന്ന് പൊലീസ്
തിരുവനന്തപുരം , തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:15 IST)
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് വഴിവിട്ട സഹായം ചെയ്‌ത് പൊലീസും ആശുപത്രി അധികൃതരും.

കോടതി മെഡിക്കല്‍ കോളജ് പൊലീസ് സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ശ്രീറാമിനെ മള്‍ട്ടി സ്പെഷല്‍ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. കര്‍ശന സുരക്ഷയും വിവിധ സൌകര്യങ്ങളും ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്‌തിട്ടുണ്ട്.

രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടൻ തന്നെ സര്‍ജിക്കൽ ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്ന് രാവിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള പൊലീസ് സെല്ലില്‍ പ്രവേശിപ്പിക്കുന്നതിനു പകരമാണ് സ്‌പെഷല്‍ ഐ സി യുവില്‍ ശ്രീറാമിനെ പ്രവേശിപ്പിച്ചത്. ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് ഇറക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി - അമിത് ഷാ ടീമിന്‍റെ കൃത്യമായ പ്ലാനിങ്; ‘ഓപ്പറേഷന്‍ കശ്‌മീര്’ വന്‍ വിജയം, രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സസ്പെന്‍സ് ത്രില്ലര്‍ !