Webdunia - Bharat's app for daily news and videos

Install App

സിസിടിവി ക്യാമറകള്‍ പ്രവർത്തനക്ഷമമെന്നു റിപ്പോര്‍ട്ട്; ശ്രീറാം കേസിൽ പൊലീസിന്റെ വാദം പൊളിയുന്നു

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (18:42 IST)
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനോടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍റെ വാദം പൊളിയുന്നു. 

വാഹനാപകടം നടന്ന സമയത്തു സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന പൊലീസ് വാദം തെറ്റാണെന്നു തെളിയിക്കുന്ന വിവരം പുറത്തുവന്നു. മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പൊലീസിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ഈ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വെള്ളയമ്പലം ഭാഗത്തെ ക്യാമറകൾ മാത്രമാണു തകരാറിലായത്.

അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.  ക്യാമറ കേടായതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വാദം. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചിരിക്കുന്ന മറുപടി.

ഓഗസ്റ്റ് രണ്ടിനാണു കെഎം ബഷീര്‍ അപകടത്തില്‍പ്പെട്ടു മരിച്ചത്. അന്നുതന്നെ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണു ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്നു പൊലീസ് മറുപടി നൽകിയത്. എന്നാല്‍  ക്യാമറ കേടായിരുന്നു എന്ന വാദത്തില്‍ പൊലീസ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അത് ന്ന് കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തേക്ക് വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments