ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ കുട്ടികളെ പൊലീസുകാരന്‍ കഴുത്തറുത്ത് കൊന്നു

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (15:48 IST)
ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം മക്കളെ കഴുത്തറുത്ത് കൊന്നു. കുശാൽ (എട്ട്), ഉദ്ധവ് (അഞ്ച്), മൻമീത് (മൂന്ന്) എന്നീ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം.

സുഖ്ദേവ് സിയാൽ എന്ന പൊലീസുകാരനാണ് ക്രൂരകൃത്യം നടത്തിയത്. ഭാര്യയുമായുള്ള വഴക്ക് രൂക്ഷമായതോടെയാണ് കൊല നടത്താന്‍ സുഖ്‌ദേവിനെ പ്രേരിപ്പിച്ചത്.

ബഹളത്തിനിടെ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം കത്തി ഉപയോഗിച്ച് കുട്ടികളുടെ കഴുത്തറുക്കുകയായിരുന്നു. കൃത്യം നടത്തിയ വിവരം സുഖ്‌ദേവ് പൊലീസ് സ്‌റ്റേഷിനിലേക്ക് വിളിച്ചറിക്കുകയും ചെയ്‌തു.

പൊലീസ് എത്തുമ്പോഴേക്കും രക്തം വാര്‍ന്ന് കുട്ടികള്‍ മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നു തന്നെ സുഖ്‌ദേവിനെ പൊലീസ് പിടികൂടി. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഭാര്യയുമായി വഴക്കിട്ടത് മാത്രമാണോ  കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരു കോഴി, രണ്ട് നായ, ഏഴ് ആളുകൾ, ഒരുലോഡ് സാധനങ്ങളും; ഒരു വീട് മുഴുവൻ ബൈക്കിൽ കൊണ്ടുപോയി കുടുംബം, വിഡിയോ !