Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കി; കൊല നടത്തിയത് ആറംഗ സംഘം

ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കി; കൊല നടത്തിയത് ആറംഗ സംഘം
ഗയ , തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (11:47 IST)
ഭാര്യ നോക്കി നില്‍ക്കെ ഭര്‍ത്താവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. ബീഹാറിലെ ഗയ ജില്ലയിലെ സിക്കന്ദര്‍പൂരിലാണ് സംഭവം. സിയാശരന്‍ യാദവ് എന്ന നാല്‍പ്പതുകാരനാണ് കൊല ചെയ്യപ്പെട്ടത്. കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ഭാര്യ സോണി ദേവിക്കൊപ്പം വയലില്‍ പണിയെടുത്ത് കൊണ്ടിരിക്കവെ ആറംഗ സംഘം സിയാശരനെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനം തടയന്‍ ഭാര്യ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിനെ തുണി കഴുത്തില്‍ കെട്ടി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.

അക്രമികളെ തടയാനോ സിയാശരനെ രക്ഷിക്കാനോ ആരും മുന്നോട്ട് വന്നില്ല. യുവാവിന്റെ കുടുംബവുമായി വര്‍ഷങ്ങളായി ശത്രുതയുണ്ടായിരുന്നവരാണ് കൊല നടത്തിയത്. സോണി ദേവിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിയിൽ പാകിസ്ഥാനെ നേരിടാൻ ഇസ്രായേലിൽനിന്നും അവാക്‌സും, അത്യാധുനിക മിസൈലുകളും എത്തുന്നു