എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലൈ ആദ്യം ഉണ്ടാകും. ഇതിനു പിന്നാലെയാകും ഹയര്‍സെക്കന്ററിയുടെ ഫലവും വരുന്നത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇത് മെയ് അവസാനമാണ് നടത്തിയത്.
പരീക്ഷകളുടെ രണ്ടാഘട്ടമൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചെങ്കിലും പലയിടത്തും അധ്യാപകര്‍ കുറവായിരുന്നതിനാല്‍ പതിയെയാണ് ഇത് നടക്കുന്നത്. എന്നാലും ഈമാസത്തോടെ മൂല്യനിര്‍ണയം പൂര്‍ണമായും അവസാനിക്കുമെന്നും അടുത്തമാസം ആദ്യആഴ്ചയില്‍ തന്നെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. സാധാരണ ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഫലം വരാറുള്ളത്.