Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനറ ബാങ്കില്‍ നിന്ന് ജപ്‌തി ഭീഷണി; അമ്മയും മകളും തീകൊളുത്തി, മകൾ മരിച്ചു

കാനറ ബാങ്കില്‍ നിന്ന് ജപ്‌തി ഭീഷണി; അമ്മയും മകളും തീകൊളുത്തി, മകൾ മരിച്ചു
തിരുവനന്തപുരം , ചൊവ്വ, 14 മെയ് 2019 (15:51 IST)
ജപ്‌തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മകൾ വൈഷ്‌ണവി  (19) മരിച്ചു. പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.

നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ബിരുദ വിദ്യാർഥിയായ  വൈഷ്‌ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഇവര്‍ കനറ ബാങ്കില്‍നിന്ന് പതിനഞ്ച് വർഷം മുമ്പ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, ഒരു തരത്തിലും ജപ്‌തി നടപടികൾക്ക് സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിമ പറഞ്ഞത് അവരുടെ അഭിപ്രായമല്ലേ? എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ തെറി വിളിക്കുന്നത്? - ഹരീഷ് പേരടി