കാനറ ബാങ്കിന്റെ ജപ്‌തി ഭീഷണി; അമ്മയും മകളും തീകൊളുത്തി മരിച്ചു - ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് ബാങ്കില്‍ നിന്ന് വന്ന ഫോണ്‍ കോള്‍

ചൊവ്വ, 14 മെയ് 2019 (19:53 IST)
ജപ്‌തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്‌തു. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവരാണു തീ കൊളുത്തി മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം സംഭവിച്ചത്.

നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വൈഷ്‌ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഇവര്‍ കനറ ബാങ്കില്‍നിന്ന് പതിനഞ്ച് വർഷം മുമ്പ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ബുധനാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, ഒരു തരത്തിലും ജപ്‌തി നടപടികൾക്ക് സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വീട് കയ്യേറി മുപ്ലി വണ്ടുകൾ തമസം തുടങ്ങി, ഇറക്കിവിടാൻ പഠിച്ചപണി പതിനെട്ടും നോക്കി ഒടുവിൽ വണ്ടിനെ ഓടിക്കാൻ മേൽക്കൂര തന്നെ പൊളിക്കേണ്ടിവന്നു