Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

എ കെ ജെ അയ്യര്‍

, വ്യാഴം, 8 ഓഗസ്റ്റ് 2024 (19:28 IST)
ആലപ്പുഴ : ചേർത്തല തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ കായലിൽ ചാടിയ തൈക്കാട്ടുശേരി സ്വദേശിനി ജ്യോൽസ്ന (38) യുടെ മുതദ്ദേഹമാണ് തെരച്ചിലിൽ കണ്ടെത്തിയത്.
 
ജ്യോൽസ്നയുടെ സൈക്കിളും ചെരിപ്പു പാലത്തിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുതദേഹം കണ്ടെത്തിയത്. തൈക്കാട്ടുശേരി പതിനാലാം വാർഡ് വല്ലയിൽ ആർവി ദേവിൻ്റെ മകളും മനോജിൻ്റെ ഭാര്യയുമാണ് ജ്യോൽസ്ന. 
 
പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച, മുന്നറിയിപ്പുമായി കേന്ദ്രം