തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (12:33 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ 2,66,679 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും 34,745 പേരെ ഒഴിവാക്കുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ 25-ന് പുറത്തിറക്കിയ പ്രധാന വോട്ടര്‍പട്ടികയുള്‍പ്പെടെ ആകെ 2,86,62,712 പേരാണ് ഇപ്പോഴത്തെ പട്ടികയിലുള്ളത്. ഇതില്‍ 1,35,16,923 പുരുഷന്‍മാര്‍, 1,51,45,500 സ്ത്രീകള്‍, 289 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു. കൂടാതെ പ്രവാസി വോട്ടര്‍ പട്ടികയില്‍ 3,745 പേരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.തിരുത്തലുകളോടെ  പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികകള്‍ അതത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
 
അതേസമയം, തദ്ദേശഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് അല്ലെങ്കില്‍ അതിലെന്നതില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥരെ ചെലവ് നിരീക്ഷകരായി നിയമിച്ചതായും തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 25 മുതല്‍ ഓരോ ജില്ലയിലുമുള്ള വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ചുമതല നിര്‍വഹിക്കും. നിരീക്ഷകരുടെ വിശദവിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ sec.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

അടുത്ത ലേഖനം
Show comments