Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാണാനില്ല, പൊലീസില്‍ അറിയിക്കണോ'; സുരേഷ് ഗോപിയെ ട്രോളി തൃശൂര്‍ ഭദ്രാസനാധിപന്‍

സുരേഷ് ഗോപിയെ കാണാനില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Suresh Gopi, Suresh Gopi is missing says Thrissur Bishop, Thrissur against Suresh Gopi, സുരേഷ് ഗോപി, തൃശൂര്‍, മെത്രാന്‍ സുരേഷ് ഗോപിക്കെതിരെ

രേണുക വേണു

, ശനി, 9 ഓഗസ്റ്റ് 2025 (10:24 IST)
Suresh Gopi

തൃശൂര്‍ എംപി സുരേഷ് ഗോപിയെ ട്രോളി മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് പലയിടത്തും വേട്ടയാടപ്പെടുമ്പോള്‍ തൃശൂര്‍ എംപി സുരേഷ് ഗോപി പ്രതികരിക്കാത്തതാണ് ട്രോളിനു കാരണം. 
 
സുരേഷ് ഗോപിയെ കാണാനില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ' ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക!.' എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 
 
അതേസമയം ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇതുവരെ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ വാങ്ങി ജയിച്ചിട്ട് മണ്ഡലത്തിലെ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളില്‍ എംപി ഇടപെടുന്നില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചുവെന്ന റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍