Suresh Gopi: തൃശൂരില്‍ കള്ളവോട്ടുകളുടെ അതിപ്രസരം; ഒന്നും മിണ്ടാതെ സുരേഷ് ഗോപി, ബിജെപി പ്രതിരോധത്തില്‍

സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തി

രേണുക വേണു
ചൊവ്വ, 12 ഓഗസ്റ്റ് 2025 (12:09 IST)
Suresh Gopi

Suresh Gopi: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് അട്ടിമറി ആരോപണത്തിനു പിന്നാലെയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ ജയവും സംശയനിഴലില്‍ ആയിരിക്കുന്നത്. 
 
മറ്റു ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ആളുകളെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വേണ്ടി തൃശൂരിലേക്ക് എത്തിക്കുകയും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 
 
തൃശൂര്‍ പൂങ്കുന്നം ക്യാപിറ്റല്‍ വില്ലേജ് അപാര്‍ട്‌മെന്റിലെ നാല് സി ഫ്‌ളാറ്റില്‍ വോട്ട് ക്രമക്കേട് നടന്നതായി താമസക്കാരി കൂടിയായ പ്രസന്ന അശോകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫ്‌ളാറ്റില്‍ പ്രസന്നയ്ക്ക് മാത്രമാണ് വോട്ട് ഉള്ളത്. എന്നാല്‍ ബൂത്ത് നമ്പര്‍ 30 ന്റെ വോട്ടര്‍പട്ടികയില്‍ ഇതേ വിലാസത്തില്‍ പത്ത് വോട്ടുകള്‍ കാണിക്കുന്നു. അതായത് ഒന്‍പത് വോട്ടുകള്‍ കൂടുതല്‍. വോട്ടര്‍ പട്ടികയില്‍ ഉള്ള ഈ ഒന്‍പത് പേരെയും പ്രസന്നയ്ക്ക് അറിയില്ല. 
 
തിരുവനന്തപുരം സ്വദേശി അജയകുമാര്‍ എസ് എന്നയാളുടെ പേരും പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജിലെ വോട്ടര്‍ ലിസ്റ്റില്‍ ഉണ്ട്. ഫ്‌ളാറ്റ് ഉടമ പോലും അറിയാതെയാണ് ഇയാളുടെ പേര് വോട്ടര്‍ ലിസ്റ്റില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല സുരേഷ് ഗോപിയുടെ വോട്ടര്‍ കൂടിയാണ് ഇയാള്‍. 
 
സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തി. ഇയാള്‍ക്ക് കൊല്ലത്തും തൃശൂരുമാണ് വോട്ടുള്ളത്. സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശി ബിനുവിനും ഇയാളുടെ ഭാര്യയ്ക്കും തൃശൂരില്‍ വോട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിനുവിനും ഭാര്യയ്ക്കും വോട്ടുള്ളത് പാലാ നഗരസഭയില്‍ ആണ്. 

ആരോപണങ്ങളെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോടു പ്രതികരണം ചോദിച്ചെങ്കിലും യാതൊന്നും പറയാന്‍ തയ്യാറായില്ല. തൃശൂരിലെ ബിജെപി നേതൃത്വവും പ്രതിരോധത്തിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

Thiruvonam Bumper Lottery 2025 Results: ഓണം ബംപര്‍ ഒന്നാം സമ്മാനം: 25 കോടി TH 577825 എന്ന നമ്പറിന്

അടുത്ത ലേഖനം
Show comments