കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിത്തെറിച്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.
കൊല്ലം: കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിത്തെറിച്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാരെ ചവറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പോലീസുകാര്‍ക്കും ഒരു പുരുഷ പോലീസുകാരനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ് ഡിവിഷനിലെ പോലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആദ്യം ഉപയോഗിച്ചപ്പോള്‍ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിത്തെറിച്ചില്ല. വീണ്ടും ലോഡുചെയ്യുമ്പോള്‍ അത് പൊട്ടിത്തെറിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.