പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം മസ്തിഷ്‌കജ്വരമല്ലെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫലം
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കോട്ടയം സ്വദേശി ശശിയുടെ റീ പോസ്റ്റുമോര്‍ട്ടം നടന്നത്.
പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫലം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കോട്ടയം സ്വദേശി ശശിയുടെ റീ പോസ്റ്റുമോര്‍ട്ടം നടന്നത്. മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ശശിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ഇയാളുടെകൂടെ താമസിച്ചിരുന്ന ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. ഒപ്പം താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരബാധിതരുടെ എണ്ണം ദിവസവും കൂടിവരുകയാണ്. മലിനമായ ജലാശയങ്ങളില്‍ നിന്നാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ജലാശയങ്ങളും കിണറുകളും ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.