Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകനെ കൊടുക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം വിളിച്ചറിയിച്ച് യുവതി, ഒടുവില്‍ യുവതി പോലീസ് പിടിയില്‍

woman  fake message   young woman police station

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (10:25 IST)
കാമുകനെ കുടുക്കാന്‍ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം വിളിച്ചറിയിച്ച യുവതി അറസ്റ്റില്‍. ചൈനയിലാണ് സംഭവം. യുവൈ എന്ന യുവതിയാണ് പോലീസ് പിടിയിലായത്. കാമുകന്‍ തന്നെ അവഗണിക്കുകയാണെന്ന് തോന്നിയതോടെ യുവൈ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു.കാമുകനുള്‍പ്പെടെയുള്ളവര്‍ ലൈംഗിക വ്യാപാരത്തില്‍ ഇടപെട്ടിരിക്കുകയാണെന്നായിരുന്നു എന്നാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത്. എന്നാല്‍ യുവതി നല്‍കിയ വിവരം പരിശോധിച്ച ശേഷം അത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
കാല്‍ മസാജ് എന്ന പാര്‍ലറില്‍ ലൈംഗിക വ്യാപാരം നടക്കുകയാണെന്നും തന്റെ കാമുകനും അവിടുത്തെ ഇടപാടുകാരില്‍ ഒരാളാണ് എന്നാണ് യുവതി പോലീസില്‍ നല്‍കിയ വിവരം. ഉടന്‍തന്നെ പോലീസ് പാര്‍ലറില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ കട അടഞ്ഞു കിടക്കുകയായിരുന്നു. യുവതിയുടെ കാമുകനായ സോങുമായി പോലീസ് സംസാരിച്ചപ്പോള്‍ അയാള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയാണെന്ന് മറുപടി നല്‍കി. ഇയാളെ പോലീസ് കണ്ടെത്തിയപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ച വിവരം വ്യാജമാണെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ യുവതിയെ പോലീസ് വിളിച്ചു.സോങ് ഫോണ്‍ എടുക്കാറില്ലെന്നും സോങ് തന്നില്‍ നിന്നും അകലുന്നു എന്നും തോന്നിയതുകൊണ്ടാണ് ഇത്തരമൊരു വ്യാജ സന്ദേശം അറിയിച്ചത് എന്നാണ് യുവതി നല്‍കിയ മറുപടി. പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം അയച്ച കേസില്‍ യുവെയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
 
 
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുമായി സൗഹൃദം, സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന് പോലീസില്‍ കീഴടങ്ങി യുവാവ്