Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയോധികയുടെ മാല പൊട്ടിച്ചെടുത്ത തമിഴ് യുവതി പിടിയിൽ

വയോധികയുടെ മാല പൊട്ടിച്ചെടുത്ത തമിഴ് യുവതി പിടിയിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 3 മാര്‍ച്ച് 2022 (17:59 IST)
ആയൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ വയോധികയായ സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു മറ്റൊരു ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയൂർ ജംഗ്‌ഷനിലായിരുന്നു ലക്ഷ്മി എന്ന 24 കാരിയെ പിടികൂടിയത്.

ആയൂർ കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിങ് സെന്ററിനടുത്ത് ബസിൽ നിന്നിറങ്ങിയപ്പോൾ രണ്ട് പവന്റെ മാല കഴുത്തിൽ ഇല്ലെന്നു മനസിലായി. എന്നാൽ ഇതേ സമയം തമിഴ്‌നാട് സ്വദേശിനിയെ സംശയകരമായ സാഹചര്യത്തിൽ മറ്റൊരു യുവതിയായ യാത്രക്കാരി കണ്ടിരുന്നു.

തമിഴ്‌നാട് സ്വദേശിനി അഞ്ചൽ ഭാഗത്തേക്കുള്ള ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. കാര്യം മനസിലാക്കിയ യുവതി മറ്റു യാത്രക്കാരുമായി ചേർന്ന് മാല കവർച്ച ചെയ്തവരെ പിടികൂടി. ചടയമംഗലം പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കടയ്ക്കൽ, തെന്മല, കൊട്ടാരക്കര സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉള്ളതായി പോലീസ് സൂചിപ്പിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടു കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ