Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച; 50പവന്‍ സ്വര്‍ണവും 20,000 രുപയും കവര്‍ന്നു

തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് മോഷണം

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച; 50പവന്‍ സ്വര്‍ണവും 20,000 രുപയും കവര്‍ന്നു
തൃപ്പൂണിത്തുറ , ശനി, 16 ഡിസം‌ബര്‍ 2017 (09:22 IST)
തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍കവർച്ച. അൻപതു പവൻ സ്വർണവും 20,000 രൂപയുമടക്കമുള്ള വസ്തുവകകൾ കവർന്നു. തമിഴ്നാട്ടുകാരടങ്ങുന്ന പത്തംഗസംഘമാണ് കവർച്ച നടത്തിയതെന്ന് വീട്ടുടമ പൊലീസിന് മൊഴി നല്‍കി. ആക്രമണത്തില്‍ തലയ്ക്ക് അടിയേറ്റ് ഗൃഹനാഥന് ഗുരുതരമായി പരുക്കേറ്റു.  കുടുംബാംഗങ്ങളെയും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ നടക്കുന്ന മൂന്നാം കവർച്ചയാണിത്. കാസർകോട് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നശേഷം മോഷണം നടത്തിയത് വാര്‍ത്തയായിരുന്നു. കൊച്ചി പുല്ലേപ്പടിയിൽ ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഷീല മരിച്ചെന്ന് കരുതിയാണ് അവര്‍ സ്ഥലം വിട്ടത്’; ഭാര്യ അനുഭവിച്ച ത്യാഗത്തെ പറ്റി കണ്ണന്താനം