Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട് കുത്തിത്തുറന്ന് 25 പവൻ കവർന്നു

വീട് കുത്തിത്തുറന്ന് 25 പവൻ കവർന്നു

എ കെ ജെ അയ്യര്‍

, ശനി, 1 ജനുവരി 2022 (20:35 IST)
മലയാറ്റൂർ: മലയാറ്റൂരിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണ്ണവും 41000 രൂപയും കവർന്നു. മലയാറ്റൂർ കൊറ്റമത്തു വീട്ടിൽ മണവാളൻ ഔസേപ്പ്  മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റ പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കിടപ്പു മുറിയിൽ ഉണ്ടായിരുന്ന താക്കോൽ കണ്ടെത്തിയാണ് അലമാര തുറന്നു മോഷണം നടത്തിയത്.

ഇന്ന് വെളുപ്പിന് രണ്ട് മണിക്കും മൂന്നു മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിലും കവർച്ച നടന്നതായാണ് വിവരം. സമീപ വീട്ടിൽ മോഷണം നടന്ന വിവരം അറിഞ്ഞു വീട്ടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് അവിടെ മോഷണം നടന്നതെന്ന് കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ ദേശീയപാതയില്‍ അപകടം: ബൈക്ക് യാത്രികനായ മൂന്നാര്‍ സ്വദേശി മരിച്ചു