Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 25 പവന്റെ സ്വർണ്ണാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 25 പവന്റെ സ്വർണ്ണാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 16 ഡിസം‌ബര്‍ 2021 (20:57 IST)
കോട്ടയം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 25 പവന്റെ സ്വർണ്ണാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിലായി. കുറവിലങ്ങാട് മോനിപ്പള്ളി പ്രദേശങ്ങളിൽ ലോട്ടറി വിൽപ്പന നടത്തുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പരമശിവൻ എന്ന 24 കാരനാണ്‌ അറസ്റ്റിലായത്.

പരമശിവം ചീങ്കല്ലേൽ പ്രദേശത്തെ ഒരു വീട്ടിൽ മോഷണശ്രമം നടത്തിയ ദൃശ്യങ്ങൾ കണ്ട നാട്ടുകാർ മോനിപ്പള്ളിയിൽ വച്ച് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ കൂടുതലായി ചോദ്യം ചെയ്യുമ്പോഴായിരുന്നു കുര്യനാട്ടെ വീട്ടിൽ നിന്ന് കഴിഞ്ഞ ഇരുപത്തൊമ്പതിനു 25 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വിവരം പുറത്ത് പറഞ്ഞത്.

കുര്യനാട് മുണ്ടിയാനിപ്പുറം ബിനോയ് സെബാസ്റ്റിയൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി: മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥൻ അറസ്റ്റിൽ