Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ഫെബ്രുവരി 2025 (16:11 IST)
തിരുവനന്തപുരം വെങ്ങാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് നാഥിനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അലോകിനെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്തില്‍  പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശരീരത്തിലുടനീളം നീല പാടുകള്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. മുറിയിലെ സാമഗ്രികളെല്ലാം ക്രമരഹിതമായ നിലയിലായിരുന്നു. തലസ്ഥാന നഗരിയില്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് അലോക് താമസിച്ചിരുന്നത്. അച്ഛന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍.  
 
മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. അലോകിനെ സന്തോഷവാനായ ഒരു കുട്ടിയായി മാത്രമേ എല്ലാവര്‍ക്കും അറിയു. എന്തെങ്കിലും കാര്യങ്ങള്‍ കുട്ടിയെ മാനസികമായി അലട്ടിയിരുന്നോ എന്ന് വീട്ടുകാര്‍ക്കറിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം പുറത്തുവരു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം; വിജിലന്‍സ് അറസ്റ്റ് ചെയ്തു

കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി

യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി

അടുത്ത ലേഖനം
Show comments