Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ ഒളിച്ചു താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അന്വേഷണസംഘം എത്തുന്നതിനുമുമ്പ് രക്ഷപ്പെട്ടതില്‍ പോലീസിന് സംശയമുണ്ട്.

Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ഡിസം‌ബര്‍ 2025 (09:48 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍. പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വയനാട് -കര്‍ണാടക അതിര്‍ത്തിയിലെത്തി. രാഹുല്‍ ഒളിച്ചു താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അന്വേഷണസംഘം എത്തുന്നതിനുമുമ്പ് രക്ഷപ്പെട്ടതില്‍ പോലീസിന് സംശയമുണ്ട്.
 
പോലീസില്‍ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോ എന്നാണ് സംശയിക്കുന്നത്. കര്‍ണാടകയില്‍ രാഹുലിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. രാഹുല്‍ കോടതിയില്‍ കീഴടങ്ങും എന്ന വിവരവും ലഭിക്കുന്നുണ്ട്. അതേസമയം മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുലിനെതിരെ ഷാഫിയോട് മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെന്നും ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടുമെന്നും പാര്‍ട്ടി നടപടിയെയും സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
 
അതേസമയം ബലാത്സംകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി ഇന്നേക്ക് മാറ്റുകയായിരുന്നു. കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യ അപേക്ഷയിലെ വാദം നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്