Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്
തിരുവനന്തപുരം , തിങ്കള്‍, 13 നവം‌ബര്‍ 2017 (19:35 IST)
കായല്‍ കൈയേറിയെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് അച്യുതാനന്ദൻ രംഗത്ത്.

തോമസ് ചാണ്ടി സ്വയം ഒഴിയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം, പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ കൂടിയായ വിഎസ് വ്യക്തമാക്കി.

ചാണ്ടിയുടെ രാജിക്കായി മുറവിളി ശക്തമാകുന്നതിനിടെയാണ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവെ വിഎസ് നിലപാട് കടുപ്പിച്ചത്.

അതേസമയം, ചാ​ണ്ടി​ക്കാ​യി കോ​ൺ​ഗ്ര​സ് എം​പി വി​വേ​ക് ത​ൻ​ഖ ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. സു​പ്രീംകോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നായ ഇദ്ദേഹം മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യാ​ണ്. കേ​സി​ൽ ഹാ​ജ​രാ​കാ​ൻ ത​ൻ​ഖ കേ​ര​ള​ത്തി​ലെ​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ചാ​ണ്ടി​ക്കാ​യി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ക്കോ​ട​തി​യി​ൽ ഹാജരാകുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം വെട്ടിലായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!