Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി; ഇഡിക്ക് തിരിച്ചടി

Thomas Issac Enforcement Interrogation

രേണുക വേണു

, ചൊവ്വ, 9 ഏപ്രില്‍ 2024 (19:08 IST)
കിഫ്ബിയിലെ ഫെമ നിയമലംഘന കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് ഹൈക്കോടതി വിലക്കി. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു ഹൈക്കോടതി നിര്‍ദേശിച്ചു. 
 
തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി. എന്നാല്‍ ഇഡി ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. 
 
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാം. ചോദ്യം ചെയ്യല്‍ ഐസക്കിനെ വിളിപ്പിച്ചു വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങള്‍ ഇഡിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും മേയ് 22 നു പരിഗണിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല, സഹായം മാത്രം: സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍