Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി

Thrikkakara By Poll Result live update
, വെള്ളി, 3 ജൂണ്‍ 2022 (09:16 IST)
തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ആറായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ പി.ടി.തോമസ് നേടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലേക്കാണ് ഉമ തോമസ് പോകുന്നതെന്നാണ് ആദ്യ ഫലസൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു ഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് സാധിച്ചില്ല. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് ലീഡ് 5,000 കടന്നു. അപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമയെ തൊടാന്‍ പറ്റാതെ ജോ ജോസഫ്; യുഡിഎഫിന്റെ ലീഡ് 5,000 കടന്നു