Publish Date: Fri, 03 Jun 2022 (09:12 IST)
Updated Date: Fri, 03 Jun 2022 (09:15 IST)
തൃക്കാക്കരയില്‍ യുഡിഎഫിന് വന്‍ കുതിപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 5,000 കടന്നു. മൂന്നാം റൗണ്ട് എണ്ണുമ്പോഴാണ് ഉമയുടെ ലീഡ് 5,000 കടന്നത്. കഴിഞ്ഞ തവണ പി.ടി.തോമസ് നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഉമ നേടിക്കഴിഞ്ഞു. ഒരിടത്ത് പോലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ മറികടക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് സാധിച്ചിട്ടില്ല.