Publish Date: Fri, 03 Jun 2022 (11:11 IST)
Updated Date: Fri, 03 Jun 2022 (11:13 IST)
തൃക്കാക്കര തിരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരമാകും നടക്കുക എന്ന പ്രവചനങ്ങളെ കാറ്റിൽ പറത്തി മണ്ഡലത്തിൽ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ഉമാ തോമസിന്റെ ഗംഭീരവിജയത്തിൽ നേതാക്കളും കോൺഗ്രസ് ക്യാമ്പുമെല്ലാം ഒരുപോലെ ആഹ്ളാദത്തിലാണ്. നേതാക്കൾ മാത്രമല്ല നേതാക്കളുടെ ഭാര്യമാരും ഇത്തവണത്തെ ഇലക്ഷൻ ചൂട് ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ കോൺഗ്രസ് വിജയം പാട്ട് പാടി ആഘോഷിക്കുന്ന കോൺഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഭാര്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. കണ്ടം റേഡിയല്ലേ ഓടിക്കോ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് അണ്ണാ ലിൻഡ ഈഡന്റെ പോസ്റ്റ്.'കടമ്പ' എന്ന സിനിമയ്ക്ക് വേണ്ടി തിക്കോടിയൻ രചിച്ച് എം.കെ.രാഘവൻ സംഗീതം നൽകിയ അപ്പോളും പറഞ്ഞില്ലേ എന്ന ഗാനം പാടി, ചുവടുവച്ചാണ് ആന്നയുടെ ആഘോഷം. ആഘോഷവിഡിയോ യുഡിഎഫ് അണികളും ഏറ്റെടുത്തിരിക്കുകയാണ്.
അഭിറാം മനോഹർ
Publish Date: Fri, 03 Jun 2022 (11:11 IST)
Updated Date: Fri, 03 Jun 2022 (11:13 IST)