Publish Date: Fri, 03 Jun 2022 (10:06 IST)
Updated Date: Fri, 03 Jun 2022 (10:07 IST)
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ വർധന. പവന് 400 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇതോടെ 38,480 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 4810 ആയി.
ഇന്നലെ പവൻ വില 80 രൂപ ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ സ്വർണ്ണവില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.