തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു
കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച ശേഷം നിമ്മി റപ്പായി എന്‍സിപിയില്‍ ചേര്‍ന്നു
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി എല്‍ഡിഎഫില്‍ ചേര്‍ന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നിമ്മി റപ്പായി കോണ്‍ഗ്രസ് വിട്ടത്.
കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച ശേഷം നിമ്മി റപ്പായി എന്‍സിപിയില്‍ ചേര്‍ന്നു. കുരിയച്ചിറ ഡിവിഷനില്‍ നിന്നുതന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അറിയിച്ചു.
പാര്‍ട്ടി തന്നെ ചതിക്കുകയാണ് ചെയ്തതെന്നും കൗണ്‍സിലറായി മികച്ച പ്രകടനം നടത്തിയിട്ടും വീണ്ടും പരിഗണിച്ചില്ലെന്നും നിമ്മി പറഞ്ഞു. വേറൊരു മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. അതിനുള്ള കാരണം പാര്‍ട്ടി എന്നോടു പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക വരുന്ന വരെ ഞാന്‍ തന്നെയായിരിക്കും മത്സരിക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ താനില്ലെന്നും നിമ്മി പറഞ്ഞു.