കടുവകളുടെ എണ്ണമെടുക്കാനായി പോയി ബോണക്കാട് വനത്തില്‍ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തി. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റര്‍ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്.
ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാര്‍ ഉള്ളത്. ഇന്നലെ രാവിലെയാണ് ഇവര്‍ കാട്ടിലേക്ക് പോയത്. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
സെന്‍സസിന്റെ ഭാഗമായി ഇന്നലെ രാവിലെയാണ് സംഘം ഉള്‍വനത്തിലേക്ക് പോയത്. വൈകുന്നേരത്തോടെ ക്യാംപില്‍ മടങ്ങിയെത്തേണ്ടതായിരുന്നു സംഘം. എന്നാല്‍ രാത്രി ഏറെ വൈകിയും എത്താതെ വന്നതോടെ ആശങ്ക ഉയര്‍ന്നു.