Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർഥികളിൽ നിരോധിത ലഹരിമരുന്നിൻ്റെ ഉപയോഗം വ്യാപകം, ഉമിനീർ ഉപയോഗിച്ച് ലഹരി ഏതെന്ന് കണ്ടുപിടിക്കുന്ന ടൂൾകിറ്റുമായി എക്സൈസ്

വിദ്യാർഥികളിൽ നിരോധിത ലഹരിമരുന്നിൻ്റെ ഉപയോഗം വ്യാപകം, ഉമിനീർ ഉപയോഗിച്ച് ലഹരി ഏതെന്ന് കണ്ടുപിടിക്കുന്ന ടൂൾകിറ്റുമായി എക്സൈസ്
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (21:43 IST)
നിരോധിത ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാനുള്ള കിറ്റുമായി എക്സൈസ് വകുപ്പ്. നിരോധിത ലഹരി കണ്ടെത്താനുപയോഗിക്കുന്ന അബോൺ കിറ്റുകളുമായി വ്യാപകമായ പരിശോധനയ്ക്കാണ് എക്സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്.
 
വിദ്യാർഥികൾക്കിടയിൽ പോലും നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് എക്സൈസിൻ്റെ പുതിയ നീക്കം. ഉമിനീരിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുന്നതാണ് അബോൺ പരിശോധന കിറ്റ്. ഈ കിറ്റ് ഉപയോഗിച്ച് എംഡിഎംഎ, കൊക്കെയ്ൻ,എൽഎസ്ഡി,കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗിച്ചവരെ കിറ്റ് ഉപയോഗിച്ച് തിരിച്ചറിയാനാകും.
 
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ഉപയോഗിച്ച് കഞ്ചാവടക്കമുള്ള നിരോധിത ലഹരികൾ ഉപയോഗിച്ചവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പരീക്ഷണടിസ്ഥാനത്തിൽ കൊച്ചിയിൽ കിറ്റിൻ്റെ പരിശോധന നടത്തി ഫലപ്രദമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആകെ 10,000 കിറ്റുകളാണ് എക്സൈസ് വാങ്ങിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത കാറ്റിനെ എങ്ങനെ നേരിടാം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന പ്രത്യേക നിർദേശങ്ങൾ