Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മയുടെ കാമുകന്മാർ തമ്മിൽ നടുറോഡിൽ അടിപിടി, പത്തനം‌തിട്ട പൊലീസിനെ കറക്കിയ പ്രണയകഥ ഇങ്ങനെ

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (13:56 IST)
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയുടെ ത്രികോണ പ്രണയം പൊലീസിനു പുലിവാലായി. കഥയറിയാതെ ആട്ടം ആടി പത്തനം‌തിട്ട പൊലീസ്. വീട്ടമ്മയെ കാണാനെത്തിയ കാമുകന്മാർ തമ്മിൽ നടുറോഡിൽ വെച്ച് കൂട്ടിയടി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം. 
 
കാമുകന്മാർ തമ്മിൽ അടിയായപ്പോൾ രക്ഷപെടാനായി യുവതി ഇവരിൽ ഒരാളുടെ കാറിൽ കയറി യാത്രയായി. ദേഷ്യം വന്ന രണ്ടാമത്തെ കാമുകൻ പൊലീസിനെ വിളിച്ച് പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സന്ദേശവും നല്‍കി. ഇതോടെയാണ് പൊലീസ് സംഭവം അറിയാതെ ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. 
 
യുവതിയുടെ ഭര്‍ത്താവ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ഡ്രൈവറാണ്. കാമുകരില്‍ ഒരാള്‍ പൊന്‍കുന്നം സ്വദേശിയും പാലാ സ്റ്റേഷനിലെ ഡ്രൈവറുമാണ്. മറ്റൊരു കാമുകന്‍ സീതത്തോട് കെഎസ്ഇബിയിലെ ഡ്രൈവറാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളില്‍ പത്തനംതിട്ടയില്‍ വച്ച് കാണാമെന്ന് വീട്ടമ്മ രണ്ട് കാമുകന്മാരോടും പറയുകയായിരുന്നു. എന്നാൽ, കാമുകന്മാർ പരസ്പരം കാണുമെന്ന് വീട്ടമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. 
 
സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടമ്മയ്ക്ക് താന്‍ മാത്രമല്ല, കാമുകനായി ഉണ്ടായിരുന്നത് എന്ന് ഇന്നലെയാണ് രണ്ട് കാമുകന്മാരും അറിയുന്നത്. നടുറോഡിൽ വെച്ച് വഴക്കിട്ടതോടെ വീട്ടമ്മ ഒരാൾക്കൊപ്പം രക്ഷപെടുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ കാമുകൻ പണി കൊടുത്തതോടെ പൊലീസ് കുറച്ച് കഷ്ടപെട്ടിട്ടാണെങ്കിലും എത്തി മൂവരേയും പിടികൂടുകയായിരുന്നു. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരെയും താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments