Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജു രമേശില്‍നിന്നും കോഴ വാങ്ങിയെന്ന ആരോപണം: ചെന്നിത്തലക്കും കെ ബാബുവിനും ശിവകുമാറിനും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Ramesh chennithala

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 31 ഒക്‌ടോബര്‍ 2020 (08:44 IST)
ബാര്‍ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശില്‍ നിന്നും കോഴ കൈപ്പറ്റിയെന്ന ആരോപണത്തില്‍ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മുന്‍ മന്ത്രിമാര്‍ കോഴ കൈപ്പറ്റിയതിനെക്കുറിച്ച് ഇഡിയുള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും അതല്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 
ബാര്‍ കോഴ ഇടപാടില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സെസ് മന്തിയായിരുന്ന കെ ബാബു അന്‍പത് ലക്ഷവും ആരോഗ്യ മതിയായിരുന്ന വി എസ് ശിവകുമാര്‍ 25 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു ആരോപണം ഉണ്ടായത്. കെ എം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി പത്ത് കോടിയും വാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം, 4 മരണം, അനവധി പേര്‍ക്ക് പരുക്കേറ്റു; സുനാമി മുന്നറിയിപ്പ്