Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂന്തുറയില്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പൂന്തുറയില്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 9 ജൂലൈ 2020 (16:13 IST)
പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓണ്‍ലൈനിലൂടെ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍. 
 
ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളില്‍ നഗരസങയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ കുടുംബാംഗങ്ങള്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മേഖലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കും. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യമായി മാസ്‌ക്കുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വി.എസ് ശിവകുമാര്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ പ്രിയ ബിജു, ബീമാപള്ളി റഷീദ്, രാഷ്ട്രീയ സാമുദായിക മേഖലിയലുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ആത്‌മഹത്യ ചെയ്യും, അതിന് ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും: പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്