Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണവില കുതിപ്പ് തുടരുന്നു: പവന് 36,600 രൂപയായി

സ്വർണ്ണവില കുതിപ്പ് തുടരുന്നു: പവന് 36,600 രൂപയായി
, വ്യാഴം, 9 ജൂലൈ 2020 (14:49 IST)
കേരളത്തിൽ സ്വർണവില റെക്കോർഡ് നിലവാരം കടന്ന് കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,600ലെത്തി.ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്‍നിന്ന് 4575 രൂപയായി.
 
ചൊവാഴ്ച പവന് 320 രൂപ കൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാകട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി ഇതോടെ പണിക്കൂലിയടക്കമുള്ള മറ്റ് നിരക്കുകൾ ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങാൻ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
 
ആഗോളതലത്തിൽ രാജ്യങ്ങളുടെ സമ്പദ്‌ഘടന ദുർബലമായതും കൊവിഡ് കേസുകളുടെ വർധനയുമാണ് സ്വർണവില ഉയരാൻ കാരണം.ആഗോള വിപണികളില്‍ സ്വര്‍ണവില എട്ടുവര്‍ഷത്തെ ഉയര്‍ന്നനിരക്കിലാണിപ്പോള്‍.രൂപയുടെ മൂല്യം കൂടി ഇടിഞ്ഞതോടെയാണ് ആഭ്യന്തരവിപണിയിൽ സ്വർണവിലയുയർന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂം ചൈനീസ് ആപ്പല്ലെന്ന് സൂം എഞ്ചിനീയറിങ് ആന്റ് പ്രോഡക്ടിന്റെ പ്രസിഡന്റ് വേലച്ചാമി ശങ്കരലിംഗം