Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ഗീയ പാര്‍ട്ടികളുമായി സിപിഎമ്മിന് ബന്ധമെന്ന് കെപിസിസി പ്രസിഡന്റ്

വര്‍ഗീയ പാര്‍ട്ടികളുമായി സിപിഎമ്മിന് ബന്ധമെന്ന് കെപിസിസി പ്രസിഡന്റ്

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 4 ജൂലൈ 2020 (19:08 IST)
വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡസണ്‍ കണക്കിന് തദ്ദേശസ്ഥാപനങ്ങളാണ്  വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് സിപിഎം ഭരിക്കുന്നത്. ഇതേ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
 
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഡിപി നേതാവുമായും ജനപക്ഷം നേതാവ് രാമന്‍പിള്ളയുമായും സിപിഎം നേതാക്കള്‍ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല.ആ തിരഞ്ഞെടുപ്പിലെ  ദയനീയ പരാജയത്തിന്റെ മുഖ്യ കാരണം ഈ കൂട്ടുകെട്ടാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് സിപിഎം മറന്നു.  ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഇത്തരം കൂട്ടുകെട്ടുകളുണ്ട്.
 
സമുദായ പാര്‍ട്ടിയെന്ന് ഇടതു നേതാക്കള്‍ പരസ്യമായി അധിക്ഷേപിച്ച ഐഎന്‍എല്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഘടകക്ഷിയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ തരാതരം പോലെ സമുദായ കക്ഷിയെന്ന് സിപിഎം ചാപ്പകുത്തിയിട്ടുണ്ട്. സിപിഎമ്മിന് വഴങ്ങാത്തവരെ വര്‍ഗീയവാദികളാക്കുകയും സിപിഎമ്മിനോട് ചേര്‍ന്നാല്‍ അവര്‍ മതേതരവാദികളുമാകുന്ന അത്ഭുത സിദ്ധി സിപിഎമ്മിന്റെ കയ്യിലുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എക്കണോമി സ്മാർട്ട് ടിവികളെ വിപണിയിലെത്തിച്ച് വൺപ്ലസ്, വില 12,999 രൂപ മുതൽ !